Loading ...

Home Kerala

പാല ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും

കോട്ടയം: പാല ഉപതെരഞ്ഞെടുപ്പിന് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കും.സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാവുന്നതാണ്. ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങളാണ് ഉള്ളത്. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Related News