Loading ...

Home sports

ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്: യോഗ്യത നേടിയത് 15 പേര്‍

ലഖ്‌നൗ : സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ ആറുവരെ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനായി ഇന്ത്യയില്‍നിന്ന് ഇതുവരെ യോഗ്യത കുറിച്ചത് 15 പേരാണ്. ഏഷ്യന്‍ ചാമ്ബ്യന്‍മാരായി രണ്ട് അത്ലീറ്റുകള്‍ കൂടിയുണ്ട്. ലഖ്‌നൗവിലെ സീനിയര്‍ മീറ്റും സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അഞ്ചാം പാദവും മാത്രമാണ് യോഗ്യതയ്ക്കുള്ള അവസാന അവസരങ്ങള്‍. ഇതില്‍ ഗ്രാന്‍ഡ് പ്രീയില്‍ കുറച്ച്‌ ഇനങ്ങളില്‍ മാത്രമേ മത്സരങ്ങളുള്ളൂ. അതിനാല്‍ സീനിയര്‍ മീറ്റാണ് ഇന്ത്യന്‍ അത്ലീറ്റുകള്‍ക്കുള്ള അവസാന അവസരം. മുഹമ്മദ് അനസ് (400 മീറ്റര്‍), അവിനാഷ് സാബ്ലെ (3000 മീ. സ്റ്റീപ്പിള്‍ചേസ്), എം പി ജാബിര്‍, ധരുണ്‍ അയ്യസ്വാമി (400 മീ. ഹര്‍ഡില്‍സ്), എം ശ്രീശങ്കര്‍ (ലോങ്ജമ്ബ്), നീരജ് ചോപ്ര, ശിവ്പാല്‍സിങ് (ജാവലിന്‍ ത്രോ), ടി ഗോപി, നിതേന്ദര്‍സിങ് റാവത് (മാരത്തണ്‍), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍സിങ്, ഗണപതി കൃഷ്ണന്‍ (20 കി. മീ. നടത്തം), അഞ്ജലി ദേവി (400 മീ.), അന്നു റാണി (ജാവലിന്‍ ത്രോ), സുധാസിങ് (മാരത്തണ്‍) എന്നിവരാണ് യോഗ്യതാമാര്‍ക്ക് കടന്നത്. പി യു ചിത്ര (1500 മീ.), തജീന്ദര്‍ പാല്‍സിങ് (ഷോട്പുട്ട്) എന്നിവര്‍ ഏഷ്യന്‍ ചാമ്ബ്യന്‍മാരാണ്. 1500ല്‍ ആകെ 45 പേര്‍ക്കാണ് അവസരം. നിലവില്‍ ചിത്ര 37--ാം റാങ്കിലാണ്. 4-400 റിലേ ടീമുകളില്‍ പുരുഷന്മാര്‍ 16--ാമതും വനിതകള്‍ 14--ാമതുമാണ്. യോഗ്യതാ മാര്‍ക്ക് കടന്നിട്ടില്ല. 16 ടീമുകള്‍ക്കാണ് ആകെ യോഗ്യത. ചെക്ക് റിപ്പബ്‌ളിക്കിലും ജര്‍മനിയിലുമായി നടക്കുന്ന യൂറോപ്യന്‍ മീറ്റുകളിലാണ് വി കെ വിസ്മയ, വി കെ ശാലിനി, ഹിമാ ദാസ് തുടങ്ങിയവര്‍. ഇവര്‍ ലഖ്നൗവില്‍ പങ്കെടുക്കുന്നില്ല.

Related News