Loading ...

Home sports

എന്തുകൊണ്ട് രോഹിതിനെ ആന്റിഗ്വ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല? കോലി പറയുന്നു

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോലി. അന്തിമ ഇലവനെ കുറിച്ച്‌ പലര്‍ക്കും പല അഭിപ്രായമുണ്ടാകുമെന്നും എന്നാല്‍ ടീമിന്റെ താത്പര്യത്തിനാണ് മുന്‍തൂക്കം നല്‍കുകയെന്നും കോലി വ്യക്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരായ വിജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. 'ടീമിന്റെ കോമ്ബിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമ വിഹാരിയെ ടീമിലുള്‍പ്പെടുത്തിയത്. ഓഫ് സ്പിന്‍ ബൗളറായ വിഹാരിയെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്. പുറത്തു നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ എപ്പോഴും ടീമിന്റെ താത്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കാറുള്ളത്.'കോലി വ്യക്തമാക്കി. രോഹിതിന് പകരം ടീമിലെത്തിയ വിഹാരി മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 32-ഉം രണ്ടാം ഇന്നിങ്‌സില്‍ 93-ഉം റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയുമായി ചേര്‍ന്ന് വിഹാരിപടുത്തുയര്‍ത്തിയ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

Related News