Loading ...

Home National

ആര്‍.ബി.ഐയില്‍ കവര്‍ച്ച ; കരുതല്‍ ധനം വാങ്ങുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: ആര്‍.ബി.ഐയില്‍ നിന്ന് കരുതല്‍ ധനം വാങ്ങുന്നതിനെതിരെ സാര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമ്ബദ്ഘടനയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം. ആര്‍ബിഐയില്‍ നിന്ന് പണം അടിച്ചുമാറ്റുന്നത് കൊണ്ട് സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല, അത് ഡിസ്പെന്‍സറിയില്‍ നിന്ന് ബാന്‍ഡേജ് അടിച്ചുമാറ്റി വെടിയുണ്ടയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആര്‍ബിഐയില്‍ കവര്‍ച്ച' എന്ന ഹാഷ്ടാഗ് കൂടി ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്
സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണലഭ്യത കുറഞ്ഞ ഘട്ടത്തിലാണ് ആര്‍.ബി.ഐ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചത്. കരുതുല്‍ ധനശേഖരത്തില്‍ നിന്ന് സര്‍ക്കാരിന് പണം നല്‍കുന്നതിനെതിരെ ആര്‍.ബി.ഐയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടായിരുന്നു. പണം കൈമാറുന്നതിനെതിരെ നിലപാടെടുത്ത ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയും രാജിവച്ചിരുന്നു.


Related News