Loading ...

Home Kerala

മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന; ത​രൂ​രി​നോ​ട് കെ​പി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടും

തി​രു​വ​ന​ന്ത​പു​രം: മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന ന​ട​ത്തി​യ ശ​ശി ത​രൂ​ര്‍ എം​പി​യോ​ട് കെ​പി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടും. ത​രൂ​ര്‍ പ്ര​സ്താ​വ​ന തി​രു​ത്താ​ത്ത​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. വി​ശ​ദീ​ക​ര​ണ​ത്തി​നു ശേ​ഷം ഹൈ​ക്ക​മാ​ന്‍​ഡി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് കെ​പി​സി​സി​യു​ടെ തീ​രു​മാ​നം.

മോ​ദി​യെ അ​ന്ധ​മാ​യി എ​തി​ര്‍​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സി​നു ഗു​ണം ചെ​യ്യി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യു​ടെ പേ​രി​ലാ​ണ് ത​രൂ​രി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ല്‍ പ​ട​യൊ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞു കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ത​ന്നെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നു പ​റ​ഞ്ഞ് ശ​ശി ത​രൂ​ര്‍ ര​മേ​ശി​നു മ​റു​പ​ടി ന​ല്‍​കു​ക​യാ​ണു ചെ​യ്ത​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ത​രൂ​രി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ രം​ഗ​ത്തു​വ​ന്ന​ത്.

ശ​ശി ത​രൂ​രി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. ഫാ​സി​സ്റ്റ് നേ​താ​ക്ക​ളെ പു​ക​ഴ്ത്തു​ന്ന​ത് ഫാ​സി​സ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​മെ​ന്നു പ്ര​താ​പ​ന്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​രൂ​രി​നെ​തി​രേ അ​തി​ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ദി​യെ സ്തു​തി​ച്ചു കൊ​ണ്ട് അ​തി​വേ​ഗം മ​ന്ത്രി​യാ​കാ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ആ​രും ക​രു​ത​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News