Loading ...

Home International

കശ്മീര്‍വിഷയം ;ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാകും ഇമ്രാന്‍ ഖാന്‍ പാക് ജനതയെ അഭിസംബോധന ചെയ്യുക. കശ്മീരിലുള്ള ഇന്ത്യന്‍ നടപടികള്‍ അന്തരാഷ്ട്ര വിഷയമാക്കി ഉയര്‍ത്താനുള്ള പാകിസ്ഥാന്‍ ശ്രമങ്ങള്‍ പാളിയതിന് പിന്നാലെയാണ് ഈ നീക്കം.ഇമ്രാന്‍ ഖാന്‍ കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ഭാവി നീക്കങ്ങള്‍ വിശദീകരിക്കുന്നതിനുമാകും രാജ്യത്തെ അഭിസംബോധന ചെയ്യുക.


Related News