Loading ...

Home sports

സി കെ വിനീത് ഇനി ജംഷദ്പൂര്‍ എഫ് സിയില്‍

മലയാളി താരം സി കെ വിനീത് പുതിയ ക്ലബില്‍. ഐ എസ് എല്‍ ക്ലബായ ജംഷദ്പൂര്‍ എഫ് സിയാണ് സി കെ വിനീതിനെ സൈന്‍ ചെയ്തിരിക്കുന്നത്. ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരറിലാണ് സി കെ വിനീത് ഒപ്പുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സി കെ വിനീത് കഴിഞ്ഞ സീസണ്‍ രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടി ആയിരുന്നു കളിച്ചത്. സി കെ വിനീതിന്റെ ലോണ്‍ കരാര്‍ കഴിഞ്ഞതോടെ ചെന്നൈയിന്‍ താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ അയച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ജംഷദ്പൂര്‍ സി കെ യെ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആണ് ഇപ്പോഴും സി കെ വിനീത്. ചെന്നൈയിനില്‍ കുറച്ച്‌ കാലമേ കളിച്ചുള്ളൂ എങ്കിലും അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സി കെ വിനീതിനായിരുന്നു‌. സ്റ്റീവ് കോപ്പലിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ ഫൈനലില്‍ എത്തിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാള്‍ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരന്‍.

Related News