Loading ...

Home Education

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന് അപേക്ഷിക്കാം

തിരുവനതപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്‌.ആര്‍.ഡി) ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. റീജിയണല്‍ സെന്റര്‍, തിരുവനന്തപുരം (0471-2550612, 2554947), മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ തിരുവനന്തപുരം (0471-2307733), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോന്നി, പത്തനംതിട്ട (0468-2382280), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപള്ളി (0479-2485370, 2485852, 2485372), മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കലൂര്‍, കൊച്ചി (0484-2347132), മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, എറണാകുളം (0484-2341410), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, നാട്ടിക, തൃശൂര്‍ (0487-2395177), ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വരടിയം, തൃശൂര്‍ (0487-2214773), എക്സ്റ്റന്‍ഷന്‍ സെന്റര്‍, ചേര്‍പ്പ് (0487-2340234), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അട്ടപ്പാടി, പാലക്കാട് (04924-254699), സ്റ്റഡി സെന്റര്‍, വാളാഞ്ചേരി, മലപ്പുറം (0494-2646303), എക്സ്റ്റന്‍ഷന്‍ സെന്റര്‍, തിരൂര്‍, മലപ്പുറം (0494-2423599), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് (0495-2765154, 2768320) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, പട്ടുവം, കണ്ണൂര്‍ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്‌സ് നടത്തുന്നത്. ബി.ടെക്ക്/ ബി.ഇ/ എം.ഇ/ എം.ടെക്ക്/ ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയില്‍ ഒരു കോഴ്‌സ് പഠിച്ചവര്‍ക്കും മേല്‍പ്പറഞ്ഞ കോഴ്‌സുകള്‍ പഠിച്ച്‌ വിജയം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോമിന്റെ പകര്‍പ്പ് ട്രെയിനിംഗ് സെന്ററുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളില്‍ 30നകം ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) അതത് സെന്ററുകളില്‍ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ മേധാവിയുടെ പേരില്‍ ഡി.ഡി ആയോ അയയ്ക്കാം.

Related News