Loading ...

Home health

സീറോ ഡയറ്റ് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. പലരും കേട്ടിട്ടുള്ള ഒന്നാണ് സീറോ ഡയറ്റ്. പോഷക​ഗുണമുള്ള ​ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറ്റാണ് സീറോ ഡയറ്റ്. വളരെ പെട്ടെന്ന് വ്യത്യാസം വരുന്ന ഒന്നാണ് സീറോ ഡയറ്റ്.പച്ചക്കറി സൂപ്പുകള്‍, സാലഡുകള്‍ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഒരു വിദ​ഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാന്‍ പാടുള്ളൂ. സീറോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ : 1. ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂര്‍ ദെെര്‍ഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്. 2.നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം, ശീതളപാനീയങ്ങളായ കരിക്കിന്‍ വെള്ളം, നാരങ്ങാ വെള്ളം, മോരു വെള്ളം എന്നിവ ഉള്‍പ്പെടുത്തണം. 3. ഇടനേരങ്ങളില്‍ കഴിക്കുന്ന പലഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നട്സ് ഉള്‍പ്പെടുത്തണം. 4. വിറ്റാമിനുകള്‍,ധാതുക്കള്‍( ഇരുമ്ബ്, കാത്സ്യം, മ​ഗ്നീഷ്യം) ധാരാളം അടങ്ങിയ പച്ച ഇലക്കറികള്‍- പാലക്ക് ചീര, ബ്രോക്കോളി, ക്യാബേജ്, കോളിഫ്ളവര്‍ എന്നിവ ഉള്‍പ്പെടുത്തണം. 5. തവിടുകൂടിയ ധാന്യങ്ങള്‍- ​ഗോതമ്ബ്, റാ​ഗി, ഒാട്ട്സ്, അവല്‍, ചോളം എന്നിവ മാത്രമേ ഉപയോ​ഗിക്കാന്‍ പാടുള്ളൂ. ചോറ് പൂര്‍ണമായും ഒഴിവാക്കണം. 6. തൊലിയോടുകൂടിയതും മുളപ്പിച്ചതും പയറുവര്‍​ഗങ്ങള്‍, പരിപ്പ്, മീന്‍, മുട്ടയുടെ വെള്ള എന്നിവ ഉപയോ​ഗിക്കാം. 7. പച്ചക്കറി സൂപ്പുകള്‍, പാതി വേവിച്ച പച്ചക്കറികള്‍, സാലഡുകള്‍, അരിഞ്ഞ പഴങ്ങള്‍ എന്നിവ സീറോ ഡയറ്റിന്റെ പ്രധാനഘടകങ്ങളാണ്. ഇവ വയറുനിറയ്ക്കുന്നതിലുപരിയായി പോഷകമൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 8. കൊഴുപ്പില്ലാത്ത പാല്‍ ഉത്പന്നങ്ങള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. 9. ചോക്ലേറ്റുകള്‍, കേക്കുകള്‍, ഐസ്ക്രീം, ബര്‍​ഗര്‍, പിസ, പാനിപൂരി, മസാലചാട്ട്, സമോസ, ചിപ്സ് പോലുള്ളവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. 10. ദിവസവും വ്യായാമം നിര്‍ബന്ധമാണ്. സെെസ് സീറോ ആകുന്നതിന് വേണ്ടി ഭക്ഷണം നിയന്ത്രണം മാത്രം സഹായിക്കുകയില്ല. ചോറ് പൂര്‍ണമായി ഒഴിവാക്കുന്നതാണ് സീറോ ഡയറ്റ്.

Related News