Loading ...

Home Africa

അന്നമ്മ എബ്രഹാം പാലക്കാത്തറയില്‍ നിര്യാതയായി

വടശ്ശേരിക്കര: പാലക്കാത്തറയില്‍ പരേതനായ എബ്രഹാമിന്‍റെ ഭാര്യ അന്നമ്മ എബ്രഹാം (94) ഫെബ്രുവരി ഇരുപത്തിയാറാം തീയതി മൂത്ത പുത്രിയുടെ ഭവനത്തില്‍ വച്ചു നിര്യാതയായി.

സൌത്ത് ആഫ്രിക്കയില്‍ ഉംറ്റാറ്റായിലെ കന്നീസ്സ ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ വട്ടക്കുന്നേല്‍ സെബാസ്റ്റ്യന്‍റെ പ്രിയ പത്നിയായ സാറാമ്മയുടെ മാതാവായ പരേതയുടെ മറ്റു മക്കളെല്ലാം (ഒരാളൊഴികെ) അമേരിക്കയിലാണ്.

ദൈവീക കാഴ്ചപ്പാടുകള്‍ അതേപടി തലമുറകള്‍ക്കു പകര്‍ന്നുകൊടുത്ത പരേതയുടെ ശവസംസ്കാരം മാര്‍ച്ച് മാസം മൂന്നാം തീയതി വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വടശ്ശേരിക്കരയില്‍ നടത്തപ്പെടുന്നതാണ്.


പരേതയുടെ ആത്മശാന്തിക്കായി പ്രത്യേകം വിശുദ്ധ കുര്‍ബാനയും അനുബന്ധ പ്രാര്‍ത്ഥനകളും ഉംറ്റാറ്റയില്‍ സൌത്ത് റിഡ്ജ് അസെന്‍ഷ്യന്‍ കത്തോലിക്ക ദേവാലയത്തില്‍ മാര്‍ച്ചു മാസം ഒന്നാം തീയതി ചൊവ്വാഴ്ച്ച വൈകുന്നേരം 5.30 മണിക്ക് നടത്തപ്പെടുന്നതാണ്. എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതി പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

Related News