Loading ...

Home sports

മെസ്സിയില്ലാത്ത ബാഴ്‌സയെ ഗ്രീസ്മാന്‍ തോളിലേറ്റി ; ബെറ്റിസിനെതിരേ തകര്‍പ്പന്‍ വിജയം

മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സലോണ. രണ്ടിനെതിരേ അഞ്ചു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. മെസ്സിയും സുവാരസും ഇല്ലാത്തതിന്റെ ആശങ്കയില്‍ കളിച്ച ബാഴ്‌സയെ പുതുതായി ടീമിലേക്കെത്തിയ ഗ്രീസ്മാന്‍ തോളിലേറ്റുകയായിരുന്നു. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഫ്രഞ്ച് താരം. കളി തുടങ്ങി 15-ാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ച്‌ റയല്‍ ബെറ്റിസ് ലീഡെടുത്തു. നബീല്‍ ഫഖീറായിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാല്‍ പിന്നീട് ബാഴ്‌സ തിരിച്ചുവന്നു. 41-ാം മിനിറ്റിലും 50-ാം മിനിറ്റിലും ഗ്രീസ്മാന്‍ ഗോള്‍ നേടി. 56-ാം മിനിറ്റില്‍ കാള്‍സ് പെരെസിന്റെ വകയായിരുന്നു ഗോള്‍. നാല് മിനിറ്റിനുള്ളില്‍ ജോര്‍ദി ആല്‍ബയും ലക്ഷ്യം കണ്ടു. 77-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ അസിസ്റ്റില്‍ ആര്‍തുറോ വിദാലും ഗോള്‍ കണ്ടെത്തി. പിന്നീട് ലോറെന്‍സോ ജീസസ് മൊറോണ്‍ ഗാര്‍ഷ്യ റയല്‍ ബെറ്റിസിനായി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ബാഴ്‌സയുടെ വിജയം തടയാനായില്ല. ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണ തോറ്റിരുന്നു. ഈ സീസണില്‍ സ്പാനിഷ് കരുത്തരുടെ ആദ്യ വിജയമാണിത്.

Related News