Loading ...

Home sports

യുഎസ് ഓപ്പണില്‍ യോഗ്യതനേടി ഇന്ത്യന്‍ താരം സുമിത് നാഗല്‍; ആദ്യ മത്സരം റോജര്‍ ഫെഡറര്‍ക്കെതിരെ

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന് ഇന്ത്യന്‍ താരം സുമിത് നാഗല്‍ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ ബ്രസീലിന്റെ ജോ മെന്‍സെസിനെ സുമിത് തോല്‍പ്പിച്ച. സ്‌കോര്‍: 5-7, 6-4, 6-3. ഇതോടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയായി 22കാരനായ സുമിത്. ലോകറാങ്കിങ്ങില്‍ 190-ാം സ്ഥാനത്തുള്ള സുമിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്. യുഎസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് ഇന്ത്യന്‍ താരത്തിന്റെ ആദ്യ എതിരാളി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയായിരിക്കുകയാണ് സുമിത്. സോംദേവ് വര്‍മന്‍, യൂക്കി ഭാംബ്രി, സാകേത് മെയ്‌നേനി, പ്രജ്‌നേഷ് ഗുണേശ്വരന്‍ എന്നിവര്‍ നേരത്തെ യോഗ്യത നേടിയിരുന്നു.  നേരത്തെ 2015ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ഡബിള്‍സ് കിരീടം സുമിത് നേടിയിരുന്നു. വിയറ്റ്‌നാമിന്റെ നാം ഹോങ് ആയിരുന്നു അന്ന് പങ്കാളി. ഇത്തവണ പ്രജ്‌നേഷും യുഎസ് ഓപ്പണ്‍ കളിക്കാനെത്തുന്നുണ്ട്. ഇതോടെ 1998ന് ശേഷം ആദ്യമായാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരു ഗ്രാന്‍ഡ്സ്ലാമില്‍ കളിക്കാനിറങ്ങുന്നത്. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമായിരുന്നു നേരത്തെ à´ˆ നേട്ടം സ്വന്തമാക്കിയത്. അഞ്ചാം സീഡ് ഡാനില്‍ മദ്‌വേദേവാണ് പ്രജ്നേഷിന്റെ എതിരാളി.

Related News