Loading ...

Home National

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും.സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍ എന്നിവരടക്കം ഒമ്ബത് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ കശ്മീരിലേക്ക് പോകുന്നത്.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനുശേഷം രാഹുലല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാല്‍ നായിക്കിന്റെ ക്ഷണത്തെതുടര്‍ന്നാണ് പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം.എന്നാല്‍ സന്ദര്‍ശനം താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ഭരണക്കൂടം നേക്കാളെ അറിയിച്ചിരുന്നു. ഇപ്പോഴും ജമ്മുവിലും താഴ്‌വരയിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഇതിനിടയ്ക്കാണ് പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം.നേരത്തെ ഗുലാം നബി ആസാദും സീതാറാം യെച്ചൂരിയും ശ്രീനഗറില്‍ എത്തിയിരുന്നെങ്കിലും വിമാനത്താവളത്തില്‍ വെച്ച്‌ തടഞ്ഞിരുന്നു.

Related News