Loading ...

Home health

വൃക്കയിലെ കല്ല്​: ഭക്ഷണക്രമീകരണം കൊണ്ട് രോഗത്തെ മറികടക്കാം

ഇന്ന് പലരെയും അലട്ടുന്ന രോഗമാണ് വൃക്കയിലെ കല്ല്​ ​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണക്രമീകരണം കൊണ്ട് ഈ രോഗത്തെ മറികടക്കാനാകും. നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. വാഴപ്പിണ്ടി അത്തരത്തിലുളള ഒരു ഭക്ഷണമാണ്. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ദിവസവും എട്ട്​ മുതല്‍ പത്ത്​ വരെ ഗ്ലാസ്​ വെള്ളം വിവിധ രൂപത്തില്‍ ശരീരത്തിലെത്തുന്നത്​ മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളില്‍ നിന്ന്​ കല്ല്​ രൂപപ്പെടുന്നത്​ ഒഴിവാക്കാനുമാകും. ഉയര്‍ന്ന കാല്‍സ്യം ഉള്ള രണ്ട്​ ഭക്ഷണം ദിവസവും കഴിക്കുന്നത്​ കാല്‍സ്യം വഴിയുണ്ടാകാവുന്ന വൃക്കയിലെ കല്ലിനുള്ള സാധ്യത കുറക്കുമെന്നാണ്​ പഠനങ്ങള്‍ പറയുന്നത്​. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലില്‍ 300മില്ലി ഗ്രാം വരെ കാല്‍സ്യം അടങ്ങിയിരിക്കും. പാല്‍ ഉല്‍പ്പനങ്ങള്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കുക.

Related News