Loading ...

Home sports

രണ്ടാം ദിവസവും മഴ; ലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ചയും

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിനും ആഷസ് ടെസ്റ്റിനുമൊപ്പം തന്നെ ശ്രീലങ്ക- ന്യൂസിലന്‍ഡ് ടെസ്റ്റിനും മഴ പണിയാകുന്നു. കനത്ത മഴയെത്തുടര്‍ന്ന് രണ്ടാം ദിവസവും കളി നേരത്തെ അവസാനിപ്പിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സ് പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രണ്ടാം ദിവസം കളി നിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ് ലങ്ക ഇന്നലെയാണ് മത്സരം തുടങ്ങിയത്. ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയെങ്കില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്ത നില്‍ക്കവെ മഴ പെയ്തു. ഇതോടെ ഇന്നലെ കളി അവസാനിപ്പിച്ചു. ഇന്ന് അല്‍പം വൈകിയെങ്കിലും രാവിലത്തെ സെഷന്‍ മത്സരം നടന്നു. ബാറ്റിങ്ങ് പുനരാരംഭിച്ച ലങ്കയ്ക്ക് സ്കോര്‍ അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു. രണ്ട് റണ്‍സുമായി സൂപ്പര്‍ താരെ എയ്ഞ്ചലോ മാത്യൂസ് പുറത്ത്. അതേ ഓവറില്‍ തന്നെ കുശാല്‍ പെരേരയും പുറത്തായി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു രണ്ട് വിക്കറ്റും. തുടര്‍ന്ന ധനഞ്ജയ ഡി സില്‍വയെ കൂട്ടുപിടിച്ച്‌ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ സ്കോര്‍ 130-ല്‍ നില്‍ക്കെ ക്യാപ്റ്റനെ ടിം സൗത്തി വീഴ്ത്തി. 65 റണ്‍സാണ് ദിമുതുരത്നെ നേടിയത്. അതേ ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ നിരോഷന്‍ ഡിക്ക്വെല്ലയേയും സൗത്തി മടക്കി. പിന്നാലെ 32 റണ്‍സുമായി ധനഞ്ജയയും അഞ്ച് റണ്‍സുമായി ദില്‍റുവാന്‍ പെരേരയും ക്രീസില്‍ നില്‍ക്കവെയാണ് ഉച്ചയ്ക്ക മഴ പെയ്തത്. പിന്നീട് മഴ തോരാതെ വന്നതോടെ രണ്ടാം ദിവസത്തെ കളി നിര്‍ത്തിയതായി അറിയിച്ചു.

Related News