Loading ...

Home National

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം സ്വീകരിക്കണം;കെജ്രിവാള്‍

ഡല്‍ഹി : രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമ്ബത്തിക പ്രതിസന്ധി ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് മറികടക്കണം. തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്നും ഈ വിഷയത്തില്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ഡല്‍ഹി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

Related News