Loading ...

Home sports

എനിക്കുറപ്പാണ് ആ താരം സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും : സേവാഗ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കുറേയെങ്കിലും റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? സാധിക്കും എന്നാണ് മുന്‍ താരം വിരേന്ദ്ര സേവാഗ് പറയുന്നത്. മാത്രമല്ല ആ താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയായിരിക്കുമെന്നും സേവാഗ് ഉറപ്പിച്ചു പറയുന്നു. ബാറ്റിംഗിലെ അദ്ദേഹത്തിന്റെ കരുത്തും റണ്‍സിനായുള്ള വിശപ്പും റെക്കോര്‍ഡുകള്‍ മറികടക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നും സേവാഗ് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌ലി തന്നെയാണ്. അദ്ദേഹം റണ്‍സും സെഞ്ചുറിയും നേടുന്ന രീതികള്‍ കണ്ടാല്‍ ഇതുറപ്പിച്ച്‌ പറയാന്‍ കഴിയും സേവാഗ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോഹ്‌ലിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ ഒരോന്നും എടുത്തു പറഞ്ഞായിരുന്നു സേവാഗ് അദ്ദേഹത്തെ വിലയിരുത്തിയത്. അനില്‍ കുബ്ലെയെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായി നിയമിക്കണമെന്നും സെലക്ടര്‍മാരുടെ പ്രതിഫലം ഉയര്‍ത്തണമെന്നും സേവാഗ് പറഞ്ഞു. താന്‍ സെലക്ടറാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News