Loading ...

Home special dish

രുചികരമായ മഷ്‌റൂം റോസ്റ്റ് തയാറാക്കാം

മഷ്‌റൂം റോസ്റ്റ് അപ്പം, ഇടിയപ്പം, ചപ്പാത്തി ഇവയ്‌ക്കൊപ്പം കഴിക്കാവുന്ന വിഭവമാണിത്. ആവശ്യമുളള സാധനങ്ങള്‍ ബട്ടന്‍ മഷ്‌റൂം കഷണങ്ങളാക്കിയത് - ഒരു പായ്ക്കറ്റ്
സവാള കനംകുറച്ച്‌ അരിഞ്ഞത് - 2 എണ്ണം
തക്കാളി - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുളളി അരിഞ്ഞത് - 10 എണ്ണം
കാശ്മീരി ചില്ലി പൗഡര്‍ - ഒരു ടീസ്പൂണ്‍
ഗരം മസാല - 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
മല്ലിയില - ഒരു പിടി
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാന്‍ അടുപ്പില്‍വച്ച്‌ ചൂടാവുമ്ബോള്‍ എണ്ണ ഒഴിച്ച്‌ കടുക് പൊട്ടിച്ച്‌ അതിലേക്ക് സവാള, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ചില്ലി പൗഡര്‍, ഗരം മസാല, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് മുളകിന്റെ പച്ചമണം മാറുമ്ബോള്‍ മഷ്‌റൂം, പെരുംജീരകം, ഉപ്പ്, മല്ലിയില ഇവ ചേര്‍ത്ത് യോജിപ്പിച്ച്‌ ചെറുതീയില്‍ അടച്ചുവച്ച്‌ അഞ്ച് മിനിറ്റ് വേവിക്കുക. അല്‍പ്പം മല്ലിയില തൂവി ചൂടോടെ വിളമ്ബാം.

Related News