Loading ...

Home National

കശ്‌മീര്‍: കേന്ദ്രത്തെ വിമര്‍ശിച്ച്‌ അമര്‍ത്യസെന്‍

കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങള്‍ നീക്കിയ കേന്ദ്ര നടപടിയില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കാനാകില്ലെന്ന്‌ നൊബേല്‍ പുരസ്‌കാരജേതാവും സാമ്ബത്തിക ശാസ്‌ത്രജ്ഞനുമായ അമര്‍ത്യ സെന്‍. കശ്‌മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യം ഒഴിവാക്കി കശ്‌മീരില്‍ ഒരു പരിഹാരമാര്‍ഗവും കാണാനാകില്ലെന്ന്‌ അദ്ദേഹം ഒരു മാധ്യമത്തോട്‌ പറഞ്ഞു.

ഇന്ത്യക്കാരനെന്ന നിലയില്‍ ഇക്കാര്യത്തില്‍ അഭിമാനിക്കാനാകില്ല. ആദ്യകാലംമുതല്‍ ജനാധിപത്യത്തിലേക്ക്‌ നീങ്ങിയ രാജ്യമാണ്‌ ഇന്ത്യ. ആ കീര്‍ത്തിയാണ്‌ ഇത്തരം നടപടികളിലൂടെ നഷ്‌ടമാകുന്നതെന്നും അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി.

Related News