Loading ...

Home sports

ധവാനെ പോലെയാകുക, ടീം ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി ബി.സി.സി.ഐ

ആഷസില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തേറ്റ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബിസിസിഐ. പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ധരിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ നിര്‍ദേശം. നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് കഴുത്തിനും സംരക്ഷണമുള്ള ഹെല്‍മറ്റ് ധരിക്കുന്നത്. നായകന്‍ കോഹ്ലിയടക്കമുള്ള താരങ്ങളോട് ഹെല്‍മറ്റിനെ കുറിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങളാണ് അന്തിമതീരുമാനം എടുക്കേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. ഇതേസമയം കഴുത്തു മറയ്ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ച്ചറുടെ ബൗണ്‍സറേറ്റ് സ്മിത്തിന് പരിക്കേറ്റത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഴുത്തു കൂടി മറയ്ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായത്. തലയില്‍ ഏറുകിട്ടി നിലത്തുവീണയുടനെ മൈതാനത്ത് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കളിക്കാതിരുന്ന താരത്തെ മൂന്നാം ടെസ്റ്റില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റി നിര്‍ത്തിയിട്ടുണ്ട്

Related News