Loading ...

Home National

ചിദംബരത്തെ വേട്ടയാടുകയാണെന്ന് രാഹുല്‍ ഗാന്ധി; പിന്തുണച്ച്‌ പ്രിയങ്കയും

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ നിയമനടപടികള്‍ നേരിടുന്ന മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ പിന്തുണച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് ചിദംബരത്തെ പിന്തുണയ്ക്കുകയും സര്‍ക്കാര്‍ നടപടിയെ അപലപിക്കുകയും ചെയ്ത് രംഗത്തെത്തിയത്. ''പി ചിദംബരത്തെ വ്യക്തിഹത്യ നടത്താന്‍ മോദി സര്‍ക്കാര്‍ സി.ബി.ഐയെയും എന്‍ഫോസ്‌മെന്റിനെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളേയും ഉപയോഗിക്കുകയാണ്. അധികാര ദുര്‍വിനിയോഗത്തെ ശക്തമായി അപലപിക്കുന്നു''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ''ഏറെ ആദരണീയനായ രാജ്യസഭാംഗമാണ് ചിദംബരം.ധനമന്ത്രിയായും ആഭ്യന്തര മന്ത്രിയായുമെല്ലാം പതിറ്റാണ്ടുകള്‍ അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹം യാഥാര്‍ഥ്യം വിളിച്ചുപറഞ്ഞു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ചൂണ്ടിക്കാണിച്ചു. പക്ഷെ ഭീരുക്കള്‍ക്ക് സത്യം അലോസരമുണ്ടാക്കും. അതിനാലാണ് അദ്ദേഹം ലജ്ജാകരമായി വേട്ടയാടപ്പെടുന്നത്''- പ്രിയങ്കയുടെ ട്വീറ്റ് എന്ത് പ്രത്യാഘാതമുണ്ടായാലും പി ചിദംബരത്തിനൊപ്പം നിന്ന് സത്യത്തിനായി പൊരുതുമെന്നും പ്രിയങ്ക നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയ്ക്കും രാഹുലിനും പുറമെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം ചിദംബരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെയാണ് പി. ചിദംബരം അറസ്റ്റ് ഭീഷണിയിലായത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ നേടാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ആറംഗ സി.ബി.ഐ.സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും മടങ്ങുകയായിരുന്നു

Related News