Loading ...

Home Education

പ്രളയത്തില്‍ നശിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാം

പ്രളയത്തില്‍ നശിച്ചതോ നഷ്ടപ്പെട്ടതോ ആയ ബിരുദസര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റുകളും മറ്റും അപേക്ഷകര്‍ക്ക് ഉടനടി ലഭ്യമാക്കും. കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ സ്ഥിരംസമിതിയുടേതാണ് തീരുമാനം. വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രം സഹിതമാണ് വിദ്യാര്‍ഥികള്‍ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കേണ്ടത്. 20-ന് അവസാനിക്കുന്ന പരീക്ഷാ രജിസ്‌ട്രേഷനുകളെല്ലാം 30 വരെ നീട്ടിനല്‍കാനും തീരുമാനിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍നിന്ന് ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലേക്ക് കാലതാമസമില്ലാതെ എത്തിക്കുന്നതിന് തപാല്‍വകുപ്പുമായുള്ള കരാര്‍ ഉടനെ നടപ്പാക്കും. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടത്തുന്നത് തടയാന്‍ നടപടിവേണമെന്ന് ചാന്‍സലര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. നിലവില്‍ സര്‍വകലാശാലാ വാഹനത്തിലാണ് ഉത്തരക്കടലാസുകള്‍ തിരിച്ചെത്തിക്കുന്നത്. തപാല്‍വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആറാംസെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ പ്രതിഫലം 27, 29 തീയതികളില്‍ പരീക്ഷാഭവനില്‍ ക്യാമ്ബ് നടത്തി നല്‍കും. സര്‍വകലാശാലാ പഠനവകുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിന് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News