Loading ...

Home Business

‘എറര്‍ 53’ ക്ഷമചോദിച്ച് ആപ്പ്ള്‍; നിശ്ചലമായ ഫോണുകള്‍ കമ്പനി നന്നാക്കും

വാഷിങ്ടണ്‍: ഉപഭോക്താക്കളെ വെട്ടിലാക്കിയ ആപ്പിളിന്‍െറ ‘എറര്‍ 53’ സോഫ്റ്റ്വെയര്‍ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി. ആപ്പിളിന്‍െറ ഓപറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 9 വെര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ഉപഭോക്താക്കുടെ ഫോണുകളാണ് നിശ്ചലമായത്. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ഫിങ്കര്‍പ്രിന്‍റ് ഐഡി ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഫോണ്‍ റീസ്റ്റാര്‍ട്ടാക്കാനാവാത്തവിധം നിശ്ചലമാകുന്നതായിരുന്നു തകരാറ്. ഫോണ്‍ തകരാറിലാവുന്നില്ളെന്നും ദുരുപയോഗം തടയാനുള്ള സുരക്ഷാസംവിധാനമാണിതെന്നും കമ്പനി വാദിച്ചിരുന്നു. എന്നാല്‍, പരാതിക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഫോണുകള്‍ നന്നാക്കിക്കൊടുക്കാന്‍തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു.

Related News