Loading ...

Home National

മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗള്‍ഫ് പര്യടനത്തിനെത്തുമ്ബോള്‍ ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗള്‍ഫ് പര്യടനത്തിനെത്തുമ്ബോള്‍ ലോക രാഷ്ട്രങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമെന്ന പ്രത്യേകതയും ഇതിനുണ്ട്. 23 മുതല്‍ 25 വരെയാണ് രണ്ടു രാഷ്ട്രങ്ങളിലെയും സന്ദര്‍ശനം. ഖത്തര്‍ ഒഴികെയുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിന് നേതൃത്വംനല്‍കുന്ന സൗദി അറേബ്യയ്ക്കൊപ്പം അതേ ആവേശത്തോടെ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്നവരാണ് യു.എ.ഇ.യും ബഹ്‌റൈനും. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായുള്ള ബന്ധം വഷളായി നില്‍ക്കുമ്ബോഴാണ് യു.എ.ഇ., ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ഒൗദ്യോഗിക പര്യടനത്തിനായി മോദി എത്തുന്നത് ഈ രാജ്യങ്ങളിലേക്ക് അവരുടെ ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി മോദി എത്തുമ്ബോള്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയാണ് അദ്ദേഹം നയതന്ത്രരംഗത്ത് ഉറപ്പാക്കുന്നത്. ഇന്ത്യയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തിലായിരുന്നു യു.എ.ഇ. അവരുടെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് സായിദ് നരേന്ദ്രമോദിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ആ പുരസ്കാരം സ്വീകരിക്കാനായാണ് ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മോദി അബുദാബിയില്‍ എത്തുന്നത്.



Related News