Loading ...

Home cinema

30 കോടി മറികടന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

പുതുമുഖങ്ങളെ അണിനിരത്തി തിയറ്ററുകളില്‍ എത്തിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഇപ്പോഴും മികച്ച എണ്ണം തിയേറ്ററുകളില്‍ തുടരുകാണ്. 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് ചിത്രം എത്തിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റൂകളുടെ വിലയിരുത്തല്‍. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ മാത്യു തോമസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം 1.75 കോടിക്കടുത്ത് രൂപയുടെ ചുരുങ്ങിയ ബജറ്റിലാണ് ഒരുക്കിയത്. 10 ദിവസം കൊണ്ട് യുഎഇ-ജിസിസി ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം കളക്‌ട് ചെയ്തിട്ടുള്ളത് 11.27 കോടി രൂപയാണ്.ഏഷ്യാനെറ്റ് രണ്ടു കോടിയോളം രൂപയ്ക്ക് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ചിത്രത്തിന്‍റെ ടോട്ടല്‍ ബിസിനസില്‍ നിന്ന് നിര്‍മാതാക്കള്‍ ഇതിനകം 20 കോടി രൂപയ്ക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മിച്ചത്. പ്ലസ്ടു കാലഘട്ടത്തില്‍ സൗഹൃദവും പ്രണയവും സംഘര്‍ഷങ്ങളുമെല്ലാമാണ് ചിത്രം പ്രമേയമാക്കിയത്. പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഓണം സീസണ്‍ വരെ വന്‍കിട റിലീസുകള്‍ ഇല്ലായെന്നതും ചിത്രത്തിന് ഗുണകരമാകും.

Related News