Loading ...

Home International

നാസികള്‍ ജര്‍മനി പിടിച്ചതുപോലെ ഇന്ത്യയെ ഒരു ഫാസിസ്റ്റ് ഭരണകൂടം പിടിച്ചടക്കിയിരിക്കുന്നു; ഇമ്രാന്‍ ഖാന്‍

ഇസ്ലമാബാദ്: ഒരു ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയെ പിടിച്ചടക്കിയിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാസികള്‍ ജര്‍മനി പിടിച്ചതുപോലെയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലേക്കും പാകിസ്ഥാനിലേക്ക് പോലും ഈ ഭീഷണി നീളുകയാണെന്നും ഇമ്രാന്‍ ട്വിറ്ററില്‍ ആരോപിച്ചു. നാസികള്‍ ജര്‍മനി പിടിച്ചെടുത്തത് പോലെ ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യയശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തിരിക്കുകയാണെന്നും ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ 90 ലക്ഷം ജനങ്ങളെ രണ്ടാഴ്ചയിലേറെയായി തടവിലാക്കിയിരിക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു. ഇതിന്റെ അപകട സൂചനകള്‍ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്രസഭ നിരീക്ഷകനെ അയക്കാന്‍ തീരുമാനിച്ചതെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു. ഗാന്ധിയും നെഹ്‌റുവും കെട്ടിപ്പടുത്ത ഇന്ത്യയിലേക്കും ഇവിടുത്തെ ന്യൂനപക്ഷങ്ങളിലേക്കും പാകിസ്ഥാനിലേക്ക് വരെയും ഈ ഭീഷണി നീളുന്നതായി അദ്ദേഹം പറയുന്നു. നാസികളുടേയും ആര്‍എസ്‌എസിന്റെയും വംശശുദ്ധീകരണ, വംശഹത്യാ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഗൂഗിള്‍ നോക്കിയാല്‍ മതിയെന്നും ഇപ്പോള്‍ തന്നെ ഇന്ത്യയിലെ നാലു ലക്ഷം മുസ്ലീം സഹോദരങ്ങള്‍ പൗരത്വ റദ്ദാക്കല്‍, തടവറ ഭീഷണികളിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ള മോദി നിയന്ത്രിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ആണവായുധം കൈവശം വച്ചിരിക്കുന്നതില്‍ ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്നും ഇമ്രാന്‍ ആരോപിച്ചു.

Related News