Loading ...

Home National

ദുരിതം വിതച്ച്‌ പ്രളയം : ഉത്തരേന്ത്യയില്‍ മരണം 80 കടന്നു, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിപ്പെയ്ത്തിന് ശമനമില്ല. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ 48 പേരും, ഹിമാചല്‍ പ്രദേശില്‍ 28 പേരും പഞ്ചാബില്‍ നാല് പേരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മോറി തെഹ്‌സിലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 22 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചില്‍ ദേശീയ പാത ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട് . അതേസമയം, യമുന നദിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പ് അപകട രേഖ മറികടന്നതോടെ ഹരിയാനയിലെ ഹാഥിനി കുണ്ട് അണക്കെട്ട് തുറന്നു വിട്ടു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ജലവൈദ്യുത പദ്ധതികളില്‍ പലതിലും ഉത്പാദനം നിര്‍ത്തിവച്ചു.അടുത്ത രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.



Related News