Loading ...

Home India

ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കും

ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. ഘട്ടം ഘട്ടമായി ഇനി എല്ലാ സ്‌കൂളുകളും തുറക്കും. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുറമെ സര്‍ക്കാര്‍ ഓഫീസുകളും താഴ് വരയില്‍ തുറക്കും. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 15 ദിവസത്തോളമായി താഴ് വരയില്‍ സ്‌കൂളുകളും കോളേജുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഒരുക്കിയിരുന്നത്. ശ്രീനഗറില്‍ 190 പ്രൈമറി സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് ആസൂത്രണ വികസന പ്രിന്‍സിപ്പള്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗതാഗതം സുഗമമാക്കി, വ്യാപര സ്ഥാപനങ്ങളും മിക്കയിടങ്ങളിലും തുറന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരുടെ മികച്ച തന്ത്രമാണ് കശ്മീരില്‍ സമാധാന അന്തരീക്ഷം തുടരാന്‍ കാരണം. നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവരുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ശനിയാഴ്ച 35 പോലീസ് സ്‌റ്റേഷനുകള്‍ക്കും, ഞായറാഴ്ച 50 പോലീസ് സ്്‌റ്റേഷനുകള്‍ക്കും അവധി നല്‍കി. ഉദ്യോഗസ്ഥര്‍ക്കുളള വിശ്രമ സമയം ആറ് മണിക്കൂറില്‍ നിന്ന് എട്ട് മണിക്കൂറാക്കി. അവധി നല്‍കിയ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News