Loading ...

Home National

അരുണ്‍ ജെയ്‌റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ ജെയ്റ്റ്ലിയെ ഡയാലിസിസിന് വിധേയനാക്കിയെന്നും എയിംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി കാണിച്ചെങ്കിലും വെള്ളിയാഴ്‌ച രാവിലെയോടെ സ്ഥിതി വഷളായി.
കാര്‍ഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുകയാണ്. രണ്ടുവര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. കടുത്ത പ്രമേഹ രോഗിയായ ജെയ്‌റ്റ്‌ലി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ശ്വാസകോശ കാന്‍‌സറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടര്‍ ചികിത്സയിലായിരുന്നു.

Related News