Loading ...

Home National

ഗാന്ധി-നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ "ബ്രാന്‍ഡ് ഇക്വിറ്റി" : അധീര്‍ രഞ്ജന്‍ ചൗധരി

ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു നേതാവിന് കോണ്‍ഗ്രസിനെ നടത്തി കൊണ്ട് പോകുക എന്നത് ശ്രമകരമായ ജോലിയായിരിക്കുമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായി സോണിയ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തതിനെ സൂചിപ്പിച്ചുള്ളതായിരുന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍. ഗാന്ധി-നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയുടെ "ബ്രാന്‍ഡ് ഇക്വിറ്റി" എന്നും ചൗധരി പറഞ്ഞു. പ്രത്യയശാസ്ത്രമില്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലപ്പെടുന്നതിനെ ആശ്രയിച്ചയിരിക്കും കോണ്‍ഗ്രസിന്റെ ഇനിയുള്ള പുനരുജ്ജീവനം , കോണ്‍ഗ്രസ് നേതാവ് ചൗധരി പറഞ്ഞു. ശക്തമായ പ്രത്യയശാസ്ത്ര പിന്‍ബലവും ഇന്ത്യ മുഴുവന്‍ സാന്നിധ്യവുമുള്ള കോണ്‍ഗ്രസിനെപ്പോലുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ബി.ജെ.പിയുടെ സാമുദായിക ചൂഷണത്തെ ചെറുക്കാന്‍ കഴിയൂ, ചൗധരി അഭിപ്രയപ്പെട്ടു. പ്രാദേശിക പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന രീതി വച്ച്‌, വരും ദിവസങ്ങളില്‍ അവയുടെ പ്രാധാന്യം നഷ്ടപ്പെടും. അവരുടെ പ്രാധാന്യം നഷ്ടപ്പെടുന്നു എന്നതിനര്‍ത്ഥം രാഷ്ട്രം ഇരുപാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് നീങ്ങും എന്നതാണ്. ഇരുപാര്‍ട്ടി രാഷ്ട്രീയം ഉള്ളപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും. അതിനാല്‍ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമാണ്, ചൗധരി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. പാര്‍ട്ടിയെ വീണ്ടും നയിക്കാന്‍ സോണിയ ഗാന്ധിക്ക് വിമുഖതയുണ്ടായിരുന്നെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്ന് സംഘടന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും സോണിയ അധ്യക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.

Related News