Loading ...

Home National

എല്ലാവര്‍ക്കും കുടിവെള്ളം; ജല്‍ ജീവന്‍ പദ്ധതി പ്രഖ്യാപിച്ച്‌ ;പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയാണ് ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേര്‍ന്നുള്ള പദ്ധതി 3.5 ലക്ഷം കോടിയുടേതാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും സമാന പദ്ധതികള്‍ സംയോജിപ്പിച്ച്‌ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്. ഇത് വെറുമാരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല, മറിച്ച്‌ സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കുമെന്നും മോദി വിശദീകരിച്ചു. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

Related News