Loading ...

Home Gulf

ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കുവൈറ്റ് പ്രവാസികളുടെ കരളുറപ്പ്

കുവൈറ്റ്: സീജെയുടെ നേതൃത്വത്തില്‍ കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം നമ്മുടെ കുവൈറ്റ് ചാപ്റ്റര്‍ ചങ്ങനാശ്ശേരി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പി ആന്‍റണിയുടെ സന്ദേശമെത്തി 'ഈ ഉദ്യമത്തില്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്' ആവാക്കുകള്‍ ചങ്കു പകുത്തു നല്‍കുന്നപോലെയായിരുന്നു. ഇന്ന് ഒരു വാഹനം നിറയെ സാധനങ്ങളുമായി കളക്ഷന്‍ സെന്ററില്‍ എത്തിയ കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയിട്ടുള്ള ജോജോ കടവിലാന്‍, മഞ്ജു നെടിയകാലാപറമ്ബില്‍, പി കെ മധു, കൃഷ്ണകുമാര്‍ പോറ്റിമഠം, സായ് സ്വരൂപ്, സാമുവല്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ നിന്നും ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ഇതുമായി സഹകരിച്ച്‌ കൃത്യമായി നേതൃത്വം നല്‍കിയ അനില്‍ പി അലക്സിനെയും മനോജ് അലക്സിനെയും നന്ദിയോടെ സ്മരിക്കുന്നു. അതുപോലെ ബിജോയ് പുരുഷോത്തമനും ആന്റണി പീറ്റര്‍ക്കും സോജി തോമസ് ജോസിനും കാവ്യ കെ നാഥിനും റെജിസാറിനും ലാല്‍ജിനും മനോജ് പോളയ്ക്കലിനും ജോര്‍ജ് തോമസിനും (ജയിംസ്) കുവൈറ്റ് ചങ്ങനാശ്ശേരി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ഒത്തിരി നന്ദി അറിയിക്കുന്നു.

Related News