Loading ...

Home Kerala

വയനാടിന് സാന്ത്വനമായി രാഹുല്‍; രണ്ടാംഘട്ട സഹായം; വിതരണം തുടങ്ങി

രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭ വിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി 50,000 കിലോ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ എത്തിച്ച്‌ എംപിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ദുരിതമനുഭവിക്കുന്ന 10,000 കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റായിട്ടായിരിക്കും നല്‍കുക. കോണ്‍ഗ്രസ് പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തില്‍ ഇതിന്റെ വിതരണം ആരംഭിച്ചുകഴിഞ്ഞു.
ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ നല്‍കിയിരുന്നു.മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ ഉടന്‍ എത്തിക്കും.

Related News