Loading ...

Home Kerala

വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യ സാധനങ്ങളെത്തിച്ച്‌ രാഹുല്‍ ഗാന്ധി ; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍ എത്തിച്ചു തുടങ്ങി

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച്‌ വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വസ ക്യാംപുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. 50,000 കിലോ അരിയും മറ്റ് അവശ്യ സാധനങ്ങളുമാണ് വയനാട് മണ്ഡലത്തിലെ വിവിധ ക്യാംപുകളില്‍ വിതരണം ചെയ്യുന്നത്. അഞ്ച് കിലോ അരി, പയര്‍, പരിപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. നിലവില്‍ പതിനായിരം കുടുംബങ്ങള്‍ക്കുളള സാധനങ്ങള്‍ എത്തിയിട്ടുണ്ട്.

Related News