Loading ...

Home cinema

ഇത് പ്രേക്ഷകര്‍ നേടിതന്ന വിജയം; അമ്ബിളിയുടെ വിജയത്തിന് നന്ദിയറിച്ച്‌ ജോണ്‍പോള്‍ ജോര്‍ജ്

സൗബിന്‍ ഷാബിര്‍ നായകനായെത്തിയ അമ്ബിളിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനം കടുത്ത പ്രകൃതി ദുരന്തത്തില്‍പ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ അണിയറ പ്രവര്‍ത്തകര്‍ വേണ്ടെന്നു വച്ചിരുന്നു. യാതൊരു പ്രമോഷനും കൂടാതെ തന്നെ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ ഇതിനോടകം നല്‍കിയിരിക്കുന്നത്.
ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്ബിളി. പുതുമുഖ താരം തന്‍വി റാം ആണ് നായിക. ചിത്രത്തിലൂടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയില്‍ അറങ്ങേറ്റം കുറിക്കുകയാണ്.

Related News