Loading ...

Home USA

യു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു

വാഷിംഗ്ടണ്‍ ഡി.സി.- യു.എസ്. കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് വനിതാ അംഗങ്ങളായ ഇല്‍ഹന്‍ ഒമറിനും, റഷീദാ റ്റലൈമ്പിനും യിസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.

വ്യാഴാഴ്ച ക്യാബിനറ്റ് മീറ്റിംഗിനു ശേഷ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്‍യാഹു മാധ്യമങ്ങളെ അറിയിച്ചതാണിത്.

ഞായറാഴ്ചയാണ് ഇരുവരും യിസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള പദ്ധിതിയിട്ടിരുന്നത്.
്പ്രസിഡന്റ് ട്രമ്പിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന യു.എസ്. കോണ്‍ഗ്രസ് വനിതാ പ്രതിനിധികളായ ഇരുവരുടേയും സന്ദര്‍ശനാനുമതി നിഷേധിക്കുന്നതിനും ഇസ്രായേല്‍ ്പ്രധാനമന്ത്രിക്കു മേല്‍ പ്രസിഡന്റ് ട്രമ്പ് സമ്മര്‍ദം ചെലുത്തിയിരുന്നു.

ഞായറാഴ്ച മൗണ്ട് ടെംബിന് സമീപം കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ പാലസ്ത്യയന്‍ അധികൃതരുമായി ഇവിടം സന്ദര്‍ശിക്കുന്നത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റേണല്‍ സെക്യൂരിറ്റി മിനിസ്റ്ററും, അറ്റോര്‍ണി ജനറലും യിസ്രായേല്‍ പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു ഉത്തരവിറക്കുവാന്‍ പ്രേരണ നല്‍കിയത്.

യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇസ്രായേല്‍ പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടിയും, പാലസ്ത്യയിനെ പിന്തുണയക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. ചില റിപ്പബ്ലിക്കന്‍ പ്രതിനിധികളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

യു.എസ്. കോണ്‍ഗ്രസ്സിലേക്കു ആദ്യമായി മത്സരിച്ചു ജയിച്ചു അംഗങ്ങളായവരാണ്. ഒമാറും, റഷീദയും, രാഷ്ട്രീയ എതിരാളികളെ ശിക്ഷിക്കുന്ന നടപടികളാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.

Related News