Loading ...

Home National

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ്; പ്രതികളെ വെറുതെവിട്ട നടപടി അമ്ബരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കാലിക്കടത്ത് ആരോപിച്ച്‌ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടി അമ്ബരിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെതിരെ രംഗത്തുവന്നത്. കീഴ്‌കോടതി നടപടി അമ്ബരിപ്പിക്കുന്നതാണ്. മനുഷ്യത്വമില്ലായ്മക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആള്‍ക്കൂട്ട കൊലപാതകം നീചകൃത്യമാണെന്നും ട്വീറ്റില്‍ പ്രിയങ്ക പറഞ്ഞു.മേവാത്തിലെ പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അള്‍വാര്‍ അഡീഷനല്‍ ജില്ല കോടതിയാണ് വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വിട്ടയച്ച കോടതി, പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. 2017 ഏപ്രില്‍ ഒന്നിനായിരുന്നു രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ ഗോരക്ഷക ഗുണ്ടകള്‍ ആക്രമിച്ചത്. രാജസ്ഥാനിലെ ജയ്പുരിനടുത്ത കാലിച്ചന്തയില്‍നിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടര്‍ന്നു. മര്‍ദനമേല്‍ക്കുമ്ബോള്‍ കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളടക്കം 40 സാക്ഷികളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പെടെ ഒമ്ബത് കുറ്റാരോപിതര്‍ ഉണ്ടായിരുന്നു. വിചാരണക്കിടെ ഒരാള്‍ മരിച്ചു.

Related News