Loading ...

Home Kerala

പീച്ചി ഡാം തുറന്നു

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതം രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്തെ മഴമൂലം റിസര്‍വോയറിലേക്ക് നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഡാം തുറക്കാന്‍ തീരുമാനമായത്. റിസര്‍വോയറിലെ ജലനിരപ്പ് 77.8 മീറ്ററാണിപ്പോള്‍. മണിക്കൂറില്‍ 1 സെന്റിമീറ്റര്‍ എന്ന തോതില്‍ ജലനിരപ്പുയുരന്നുണ്ട്. 1.75 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റിസര്‍വോയറിന്റെ ശേഷി പൂര്‍ത്തിയാവും. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പീച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, മേയര്‍ അജിത വിജയന്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ഡാം തുറക്കുന്നത് കാണാനായി നിരവധി പേരാണ് പീച്ചി ഡാം പരിസരത്തെത്തിയത്. ജലമൊഴുക്ക് ആഘോഷിച്ച്‌ ആളുകള്‍ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം കനാല്‍ പരിസരത്തെ മീന്‍പിടുത്തം കര്‍ശനമായി വില്‍ക്കാനും യോഗം പോലീസിന് നിര്‍ദ്ദേശം നല്‍കി.

Related News