Loading ...

Home Kerala

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായി തുടര്‍ന്ന മഴയ്ക്ക് ശമനമുണ്ടായെങ്കിലും കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴ്‌ പേരെയും ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഒരാഴ്ച പിന്നിടുമ്ബോള്‍ കവളപ്പാറയില്‍ നിന്ന് 33 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. ഇതോടെയാണ് കവളപ്പാറയില്‍ നിന്നുള്ള മരണങ്ങള്‍ 33 ആയത്. ശക്തമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പുത്തുമലയില്‍ നിന്ന് 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. മണം പിടിച്ച്‌ അന്വേഷിക്കാന്‍ കെല്‍പ്പുള്ള നായകളെ കൊണ്ടുവന്നെങ്കിലും ചെളി നിറഞ്ഞ മണ്ണില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുകയാണ് ഈ നായകള്‍.

Related News