Loading ...

Home National

കശ്മീരില്‍ ഇനി വികസനം വരും; മോദി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി കശ്മീരിലെ സര്‍ക്കാര്‍ തീരുമാനങ്ങളെ ജനങ്ങള്‍ പിന്തുണച്ചുവെന്നും കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് ഇപ്പോള്‍ പൊട്ടിച്ചെറിഞ്ഞിരിക്കുന്നതെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു ഇതുവരെ കശ്മീര്‍ ഭരിച്ചവരുടെ ചിന്താഗതി. യുവാക്കള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. 370-ാം അനുച്ഛേദം റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു. കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടികളെ എതിര്‍ക്കുന്നവര്‍ പതിവ് തല്‍പരകക്ഷികളും രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ആഗ്രഹിക്കുന്നവര്‍, ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവര്‍, പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണവര്‍. ജമ്മു കശ്മീരിലും ലഡാക്കിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചുവെന്നും ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു 370-ാം അനുച്ഛേദം. ഇപ്പോള്‍ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ഇനി ജമ്മു കശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അനുസരിച്ച്‌ അവിടെ വികസനങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവുമെന്നും മോദി പറഞ്ഞു. 75 ദിവസം കൊണ്ട് ഈ സര്‍ക്കാരിന് ഉണ്ടാക്കാനായ നേട്ടങ്ങള്‍ ശരിയായ ലക്ഷ്യത്തിന്റെയും വ്യക്തമായ നയങ്ങളുടെയും ഫലമാണെന്നും കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പണിത അടിത്തറയില്‍ നിന്നാണ് ഈ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെറും 75 ദിവസംകൊണ്ട് സര്‍ക്കാരിന് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ജനപിന്തുണയുള്ള സുസ്ഥിരമായ ഒരു സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്നാണ് നാം കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി കുറയുമ്ബോള്‍ സമൂഹത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദായ നികുതി നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

Related News