Loading ...

Home Kerala

പ്രളയക്കെടുതി: അഗ്‌നിശമന സേന 616 പേരെ മാറ്റി പാര്‍പ്പിച്ചു

ജില്ലയില്‍ പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും 616 പേരെ അഗ്നിരക്ഷാ സേന സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. മാള മേഖലയിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചത്. 260 പേരാണ് മേഖലയില്‍ മാറ്റി പാര്‍പ്പിച്ചത്. വെള്ളപ്പൊക്ക കെടുതികളില്‍ നിന്നും 102 പേരെ രക്ഷപ്പെടുത്തി. തൃശ്ശൂര്‍ ഭാഗത്തു മാത്രമായി 41 പേരെ വെള്ളപ്പൊക്കം മറ്റ് കെടുതികളിലായി രക്ഷിച്ചു. സുരക്ഷ മുന്‍നിര്‍ത്തി 116 മരങ്ങള്‍ മുറിച്ചുമാറ്റി. പാലത്തിനടിയിലും ഡാമിലും കുടുങ്ങിയ 19 മരങ്ങള്‍ നീക്കം ചെയ്തു. മണ്ണ് വീണ് ഗതാഗതം തടസ്സമായ രണ്ട് സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.

Related News