Loading ...

Home Kerala

തെക്കന്‍ ജില്ലകളില്‍ ഇന്നുമുതല്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്ത് രാവിലെ മുതല്‍ നല്ല മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ചെറിയ തോതില്‍ ഇറങ്ങി തുടങ്ങിയിരുന്നെങ്കിലും മഴ വീണ്ടും കനത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 26,500 പേര്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. കോഴിക്കോടും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തി. മറ്റിടങ്ങളില്‍ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായതിനാല്‍ ജാഗ്രത തുടരും. പത്തനംതിട്ട ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖലകളില്‍ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതല്‍ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കാസര്‍കോട് രാവിലെ വീണ്ടും മഴ ശക്തമാകുകയാണ്. വയനാട്ടില്‍ മഴ തീരെ കുറയുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ശരാശരി 15.27 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇന്ന് പെയ്തത്. കോഴിക്കോട്ട് ജില്ലയിലും മഴ കുറ‍ഞ്ഞു. പാലക്കാട് ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ വിട്ടു നില്‍ക്കുകയാണ്.

Related News