Loading ...

Home Kerala

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീനിലയത്തില്‍ ശ്രീനാരായണന്‍ നായരുടേയും ശീമതി ശ്രീദേവിയുടെ മകളാണ് ശ്രീലത. പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു 1998 ജനുവരി 23 ന് ബിജു നാരായണനും ശ്രീലതയും വിവാഹിതരായത്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നിച്ച്‌ പഠിച്ചവരായിരുന്നു. രണ്ട് ആണ്‍മക്കളുണ്ട്, സിദ്ധാര്‍ത്ഥ്, സൂര്യനാരായണന്‍. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

Related News