Loading ...

Home sports

ക്രൊയേഷ്യന്‍ സൂപ്പര്‍താരം ബയേണിലേക്ക്

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച ഇവാന്‍ പെരിസിച്ച്‌ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിലേക്ക്. നിലവില്‍ ഇറ്റലിയിലെ ഇന്റര്‍ മിലാന്റെ താരമായ പെരിസിച്ചിനെ ലോണ്‍ അടിസ്ഥാനത്തില്‍ ബയേണ്‍ ടീമിലെത്തിക്കുമെന്നാണ് വിവിധ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീനിയര്‍ താരങ്ങളായിരുന്ന ആര്യന്‍ റോബനും ഫ്രാങ് റിബറിയും ക്ലബ് വിട്ട ഒഴിവ് നികത്താന്‍ ഇതുവരെ സാധിക്കാത്ത ബയേണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാനമാണ് പെരിസിച്ചിനായി ശ്രമം നടത്തിയത്. പെരിസിച്ച്‌ ജര്‍മനിയിലെത്തി വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഇനി ഔദ്യോ​ഗിക സ്ഥിരീകരണം മാത്രമെ വരാനുള്ളു. രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന 2015 മുതല്‍ ഇന്റര്‍ മിലാന്റെ താരമാണ് പെരിസിച്ച്‌. ബുന്ദസ്ലി​ഗയില്‍ നേരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, വോള്‍വസ്ബര്‍​ഗ് എന്നീ ക്ലബുകളില്‍ കളിച്ച്‌ പരിചയമുണ്ട് പെരിസിച്ചിന്. 30-കാരനായ പെരിസിച്ച്‌ ക്രൊയേഷ്യന്‍ ​ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

Related News