Loading ...

Home Kerala

ജില്ലാകളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം :ജില്ലാകളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാമ്ബുകളിലെ സൗകര്യങ്ങള്‍ ഒരുക്കാനും, പരാതിയില്ലാതെ കാര്യക്ഷമമായ നടത്തിപ്പിനായും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന യോഗത്തില്‍ ഓരോ ജില്ലകളിലെയും അവസ്ഥകള്‍ ജില്ലാകളക്ടര്‍മാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ശുചീകരണ ത്തിന് മുന്‍ഗണന നല്‍കുന്നതൊപ്പം ക്യാമ്ബുകളില്‍ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍ മാത്രമല്ല, കിണറുകള്‍ ശുചീകരിക്കാനുമുള്ള ഇടപെടല്‍ ആദ്യഘട്ടത്തില്‍തന്നെ വേണം. ജില്ലകളിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ടാവണം. വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്ബുകള്‍ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്ബുകള്‍ക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം,മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനൊപ്പം വീടുകളിലേക്ക് പോകുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിനിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News