Loading ...

Home National

മഴ താണ്ഡവമാടുന്ന കര്‍ണ്ണാടകയില്‍ 8 ദിവസത്തിനിടെ പൊലിഞ്ഞത് നാല്‍പ്പതിലേറെ ജീവന്‍

മഴ താണ്ഡവമാടുന്ന കര്‍ണ്ണാടകയില്‍ 8 ദിവസത്തിനിടെ പൊലിഞ്ഞത് നാല്‍പ്പതിലേറെ ജീവന്‍. 31 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലില്‍ 8 പേരെ കാണാതായ കുടകിലെ തോറയിലേക്ക് ഇതുവരെ ദുരന്തനിവാരണസേനയ്ക്ക് എത്താനായിട്ടില്ല. ഇതുള്‍പ്പെടെ 14 പേരെയാണു കാണാതായത്. മണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. വടക്കന്‍ കര്‍ണാടകയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയില്‍ മഴ തുടരുകയാണ്. 2.18 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 17 ജില്ലകളിലായി പ്രളയം ബാധിച്ചത് 1024 ഗ്രാമങ്ങളെയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ബെംഗളൂരു മംഗളൂരു പാതയിലെ ഷിറാഡി ചുരം ഗതാഗതയോഗ്യമാക്കിയിട്ടില്ല. പൈതൃകനഗരമായ ഹംപി, തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളപ്പൊക്കഭീഷണിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രളയമേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുള്‍പ്പെടെ മരണം 30 കവിഞ്ഞു. 761 ഗ്രാമങ്ങളാണു വെള്ളപ്പൊക്കത്തില്‍പ്പെട്ടത്. 4.24 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു. മേഖലയില്‍ മഴകുറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരണം 31 ആയി. സൗരാഷ്ട്രയിലും മധ്യ ഗുജറാത്തിലുമാണു കനത്ത നാശനഷ്ടങ്ങള്‍ തുടരുന്നത്

Related News