Loading ...

Home sports

ലാറയുടെ രണ്ട് റെക്കോര്‍ഡ് തകര്‍ത്ത് ക്രിസ് ഗെയ്ല്‍

ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് വമ്ബന്‍ ക്രിസ് ഗെയ്ല്‍.ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരവും, വെസ്റ്റിന്‍ഡീസിന് വേണ്ടി കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന താരവുമായി ലാറയുടെ രണ്ട് റെക്കോര്‍ഡുകള്‍ ആണ് ഗെയ്ല്‍ ഒറ്റ ദിവസം തകര്‍ത്തത്. ഇന്ത്യ - വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ 11 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് നേടാനായത്.10348 റണ്‍സ് നേടിയ ലാറയുടെ റെക്കോര്‍ഡ് ആണ് മറികടന്നത്.അതുപോലെ കളിച്ചത് തന്റെ കരിയറിലെ 300 ആം ഏകദിനവും.299 മത്സരങ്ങള്‍ ആണ് ലാറ കളിച്ചിട്ടുള്ളത്.


Related News