Loading ...

Home sports

മഴയും പിന്നെ കൊഹ്‌ലിയുടെ സെഞ്ച്വറിയും, രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ

പോര്‍ട്ട് ഒഫ് സെപെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 42 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സ്കോറിംഗില്‍ കൊഹ്‌ലി ബാറ്റുമായി തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളും നേടി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റില്‍ 279 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി സെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടവും കൊഹ്‌ലിക്ക് സ്വന്തമാണ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായുള്ളൂ. 125 പന്തില്‍ 14 ഫോറും 1 സിക്സും ഉള്‍പ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഏകദിനത്തില്‍ ഏറ്രവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം, ഏകദിനത്തില്‍ വെസ്‌റ്രി‌ന്‍ഡീസിനെതിരെ ഏറ്രവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്നീ റെക്കാഡുകളും കൊഹ്‌ലി സ്വന്തമാക്കി. 68 പന്തില്‍ 5 ഫോറും 1 സിക്സും ഉള്‍പ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ശിഖര്‍ ധവാനെ (2) കോട്ട്റല്‍ വിക്കറ്ര് മുന്നില്‍ കുടുക്കി മടക്കി. ഇന്ത്യന്‍ അക്കൗണ്ടില്‍ അപ്പോള്‍ രണ്ട് റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. രോഹിത് ശര്‍മ്മ (18), റിഷഭ് പന്ത് (20), കേദാര്‍ ജാദവ് (16) എന്നിവരും നിരാശപ്പെടുത്തി. വെസ്റ്രിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്ര് മൂന്ന് വിക്ക‌റ്റ് വീഴ്ത്തി. കോട്ട്റല്‍, ഹോള്‍ഡര്‍, ചേസ് എന്നിവര്‍ ഓരോ വിക്ക‌റ്ര്‌ വീതം നേടി. മറുപടിക്കിറങ്ങിയ വെസ്‌റ്രിന്‍ഡീസ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള്‍ 10 ഓവറില്‍ 1 വിക്കറ്ര് നഷ്ടത്തില്‍ 41 റണ്‍സെടുത്തിട്ടുണ്ട്. മുന്നൂറാം ഏകദിനത്തിനിറങ്ങിയ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. 24 പന്തില്‍ 1 ഫോറുള്‍പ്പെടെ 11 റണ്‍സെടുത്ത ഗെയ്‌ലിനെ ഭുവനേശ്വര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വ്യക്തിഗത സ്കോര്‍ 7ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്രവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കാഡ് ഗെയ്ല്‍ സ്വന്തമാക്കി.എവിന്‍ ലൂയിസും ഷായ് ഹോപ്പുമാണ് ക്രീസില്‍. പരമ്ബരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു

Related News