Loading ...

Home Kerala

ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വെള്ളം കയറി ; 40 ഓളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍

പത്തനംതിട്ട : ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശത്ത് കുടില്‍ കെട്ടി താമസിക്കുന്ന 40 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. പമ്ബയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കോഴിത്തോടിന്റെ ഇരു വശങ്ങളിലുമായുള്ള ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വെള്ളം കയറുന്നത് പതിവാണ്. ജലനിരപ്പ് ഉയരുമ്ബോള്‍ കോഴിത്തോട്ടിലൂടെ വെള്ളം തിരിച്ചൊഴുകുന്നതാണ് പദ്ധതി പ്രദേശത്ത് വെള്ളം കയറാനുള്ള കാരണം . പദ്ധതിക്കായി നികത്തിയ കോഴിത്തോട് പിന്നീട് കോടതി ഉത്തരവിനെ തുടര്‍ന്ന് പുനഃസ്ഥാപിച്ചു . 2011 ല്‍ സി പി ഐ എം ആഹ്വാനം ചെയ്ത ഭൂസമരത്തിന്റെ ഭാഗമായി ഇവിടെ കുടില്‍ കെട്ടിയ ഭൂരഹിതരാണ് സമരം അവസാനിക്കുകയും പാര്‍ട്ടി കൈവിടുകയും ചെയ്തിട്ടും മടങ്ങിപ്പോകാന്‍ മറ്റിടമില്ലാതെ ഇവിടെ തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പദ്ധതി പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 40 ഓളം താമസക്കാരെ നാല്‍ക്കാലിക്കല്‍ എം ടി എല്‍ പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു .

Related News