Loading ...

Home Kerala

കൊല്ലത്ത കിഴക്കന്‍ മേഖലയില്‍ മഴ ശക്തം: തീരദേശ റോഡ് കടല്‍കയറ്റ് ഭീഷണിയില്‍

കൊല്ലം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. ജില്ലയിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. ഉരുല്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ പെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങള്‍ മാറാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
തീരമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുന്ന കാക്കത്തോപ്പ്, കാരിത്താസ് കോളനി, താന്നി,ചെറിയഴിക്കല്‍ എന്നിവിടങ്ങളിലുള്ളവരേ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കുന്ന സ്ഥിതിയാണ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദേശവും ഹാര്‍ബറുകളില്‍ നല്‍കുന്നുണ്ട്. തെന്മല ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. നീരോഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തെന്‍മല, പാലരുവി,കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കൊല്ലംചെങ്കോട്ട ദേശീയ പാതയിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗര പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങല്‍ കടപുഴകി വീണതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കലക്‌ട്രേറ്റില്‍ കണ്‍ട്രോല്‍ റൂം ആരംഭിച്ചിട്ടുണ്ട്.

Related News